ചെങ്ങന്നൂർ: പരസ്യ മദ്യപാനം ചോദ്യംചെയ്തതിന് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയ ആക്രമിച്ചതായി പരാതി. സി.പി.ഐ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറി അജിത്തിനെയാണ് കമ്പിവടികൊണ്ട് ആക്രമിച്ചത്. തലക്ക് അടിയേറ്റ അജിത്തിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുളക്കുഴ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.