അടൂർ : അടൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം എൽ.ഡി. എഫ് നിയോജകമണ്ഡലം കൺവെൻഷനോടെ കൂടുതൽ സജീവമായി. ചിറ്റയം ഗോപകുമാർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. പത്ത് വർഷമായി മണ്ഡലത്തിലെ സജീവസാന്നിദ്ധ്യമായതിനാൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നതാണ് ചിറ്റയത്തിന്റെ നേട്ടം. കഴിഞ്ഞ പത്ത് വർഷം തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു. പദ്ധതികളുടെ പൂർത്തീകരണത്തിന് വീണ്ടും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തൊഴിലാളികളുടെ കൺവെൻഷനുകളും കുടുംബ സംഗമങ്ങളും സംഘടിപ്പിച്ചു വരികയാണ്. അടൂർ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൺവൻഷനിൽ കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയിരുന്നു. കഴിഞ്ഞ ദിവസം എസ്.എഫ്.ഐയും ചിറ്റയത്തിന് സ്വീകരണം നൽകി. അടൂർ മണ്ഡലത്തിലെ 119 സ്കൂളുകൾ സമ്പൂർണ ഹൈടെക് ആക്കുന്നതിനും 24 സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനും നേതൃത്വം കൊടുത്ത ചിറ്റയം ഗോപകുമാറിനെ വിജയിപ്പിക്കുവാൻവിദ്യാർത്ഥികൾഒപ്പമുണ്ടാകുമെന്ന ഉറപ്പ് സ്ഥാനാർത്ഥിക്ക് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഏഴംകുളം പഞ്ചായത്തിലെയും അടൂർ നഗരസഭയിലെയും വിവിധ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു..