sammelanam
കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും അവാർഡ് ദാനവും നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡംഗം അഡ്വ.കെ.എസ് രവി വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. ബോർഡംഗം പി.എം തങ്കപ്പൻ അവാർഡ്‌ ദാനം നിർവഹിച്ചു. നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, പി.ടി.എ വൈസ് പ്രസിഡന്റ് വി.കെ മധു, ദേവസ്വം അസി.കമ്മീഷണർ കെ.എസ് ഗോപിനാഥപിള്ള, അസി.എൻജിനിയർ സന്തോഷ്, സ്കൂൾ പ്രിൻസിപ്പൽ എസ്.ജയ, ഹെഡ് മിസ്ട്രസ് ഗീതാകുമാരി,അദ്ധ്യാപികമാരായ എസ്. ജയന്തി, വി.രാധിക, ഗീന ജി. രാധ,എൻ. ശ്രീകല, കുമാരി എസ്.നിർമല, ആർ. ഗീത, ലളിതാമണി എന്നിവർ പ്രസംഗിച്ചു.