കോന്നി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മേഖലാ കൺവെൻഷനുകൾക്ക് കോന്നിയിൽ തുടക്കമായി. വെട്ടൂർ,പാടം മേഖലകളിലാണ് കഴിഞ്ഞ ദിവസം കൺവെൻഷനുകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ കോന്നിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള വികസനപദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതായും ഭൂരിഭാഗം പദ്ധതികളും പൂർത്തികരിക്കാൻ സാധിച്ചതായും അഡ്വ. കെ.യു ജനീഷ് കുമാർ പറഞ്ഞു. കോന്നിയുടെ ദീർഘനാളത്തെ ആവശ്യമായിരുന്ന മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാനും കിടത്തിച്ചികിത്സ ഉൾപ്പെടെ ആരംഭിക്കാനും എൽ.ഡി.എഫ് സർക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.
വെട്ടൂർ മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി വെട്ടൂർ മജീഷ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ യു ജനീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, എൽ. ഡി .എഫ് നേതാക്കളായ മലയാലപ്പുഴ മോഹനൻ, മലയാലപ്പുഴ ശശി, വി .മുരളീധരൻ, എം. ജി. സുരേഷ്, ഒ .ആർ. സജി, സുജാത അനിൽ ,ഷീലാകുമാരി ചാങ്ങയിൽ, കെ .ഷാജി, പി എസ് ഗോപാലകൃഷ്ണപിള്ള, രാഹുൽ വെട്ടൂർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മലയാലപ്പുഴ മോഹനൻ, ഷീലാകുമാരി ചാങ്ങയിൽ, പി. എസ്. ഗോപാലകൃഷ്ണപിള്ള, എം. ജി. സുരേഷ് (രക്ഷാധികാരി ) വെട്ടൂർ മജീഷ് (പ്രസിഡന്റ്) എം .ആർ. ബാബു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
പാടം മേഖല കൺവെൻഷൻ സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി .ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, .കെ. മോഹൻകുമാർ, ടി.. തുളസീധരൻ, പി. വി. ജയകുമാർ, എം മനോജ് കുമാർ, പി .എസ് .രാജു, ഷാൻ ഹുസൈൻ,ശോഭ ദേവരാജൻ, മിനി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. .