പത്തനംതിട്ട : നാഷണൽ ഡെമോക്രാറ്റിക് മൂവ്മെന്റ് (എൻ.ഡി.എം)ആറന്മുള, കോന്നി, അടൂർ, റാന്നി, തിരുവല്ല തുടങ്ങിയ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അടൂരിൽ എം.ജി മനോഹരൻ, തിരുവല്ല തോമസ് ജോർജ്, ആറന്മുള കെ.സുരേന്ദ്രൻ, കോന്നി പി.പി നാരായണൻ എന്നിവർ മത്സരിക്കും. യോഗത്തിൽ ജില്ലാ ചെയർമാൻ സി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ സനൽ, എം.ജി മനോഹരൻ, സുശീല ഗംഗാധരൻ, ചെങ്ങറ കുട്ടപ്പൻ, കെ.മധുസൂദനൻ, കെ.മോഹനൻ, വയല സതീശൻ ,പി.പി നാരായണൻ,കെ. സുരേന്ദ്രൻ, പി.രാജേന്ദ്രൻ, വി.രാധാമൺ,ഷൈലജ രാജു, എസ്.അശ്വതി,സി.തുളസി എന്നിവർ സംസാരിച്ചു.