photo
വനിതകളുടെ നേതൃത്വത്തിൽ കെ.യു. ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ഒട്ടിക്കുന്നു

കോന്നി: പുരുഷന്മാർ കുത്തകയാക്കിയ പോസ്​റ്റർ പ്രചാരണത്തിലും ചുവരെഴുത്തിലും സജീവമാവുകയാണ് വനിതകളും. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു.ജനീഷ് കുമാറിന്റെ വിജയത്തിനായാണ് പ്രചാരണ പരിപാടികളുമായി വനിതകൾ രംഗത്തെത്തിയിരിക്കുന്നത്. മഹിളാ അസോസിയേഷൻ പ്രവർത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിലായിരുന്നു പോസ്​റ്റർ പ്രചാരണം ആരംഭിച്ചത്. മഹിളാ അസോസിയേഷൻ പ്രവർത്തകരായ മായ, സിന്ധു, ദീപ, ബീന, മഞ്ചു, ശാന്ത എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കോന്നി ടൗണിലും ജനീഷ് കുമാറിന്റെ വിജയത്തിനായി യുവതികൾ പോസ്​റ്റർ പ്രചാരണം നടത്തിയിരുന്നു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ നേതൃത്വത്തിലായിരുന്നു ടൗണിൽ പോസ്​റ്റർ പതിച്ചത്.