തിരുവല്ല: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രസ്താവനകൾ രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും അറപ്പുളവാക്കുന്നതാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. എൽ.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്യു ടി.തോമസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35 സീറ്റ് കിട്ടിയാൽ കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന സുരേന്ദ്രന്റെയും കോൺഗ്രസ് ഭരണം നിലനിൽക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞത് ഇരുപാർട്ടികളുടെയും രാഷ്ട്രീയ ജീർണതയാണ് വ്യക്തമാക്കുന്നത്. മുൻ എം.എൽ.എ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി അദ്ധ്യക്ഷയായി. സ്ഥാനാർഥി മാത്യു ടി.തോമസ്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ്, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ.അനന്തഗോപൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ആർ സനൽകുമാർ, ജനതാദൾ ജില്ലാ പ്രസിഡന്റ് അലക്‌സ് കണമല, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, കേരള കോൺഗ്രസ് (എം) പ്രസിഡന്റ് എൻ.എം.രാജു, എൽ.ഡി.എഫ് നേതാക്കളായ പീലിപ്പോസ് തോമസ്, അഡ്വ.കെ.ജി രതീഷ് കുമാർ, പി.പി ജോർജുകുട്ടി, എം.ബി നൈനാൻ, ജിജി വട്ടശേരി, ഏബ്രഹാം തലവടി, ഡോ.വർഗീസ് ജോർജ്, ജോ എണ്ണക്കാട്, പ്രേംജിത് പരുമല, ചെറിയാൻ പോളച്ചിറക്കൽ, അംബികാ മോഹൻ, സജി അലക്‌സ്, വാളകം ജോൺ, ജേക്കബ് ഏബ്രഹാം, പ്രഫ.അലക്‌സാണ്ടർ കെ.ശാമുവൽ, അലക്‌സ് മണപ്പുറം എന്നിവർ സംസാരിച്ചു. അഡ്വ.കെ.അനന്തഗോപൻ,എലിസബത്ത് മാമ്മൻ മത്തായി, എൻ.എം.രാജു, ചെറിയാൻ പോളച്ചിറയ്ക്കൽ ജോ എണ്ണയ്ക്കാട്, വർഗീസ് ജോർജ് (രക്ഷാധികാരികൾ), അഡ്വ.ആർ സനൽകുമാർ (ചെയർമാൻ), അലക്‌സ് കണ്ണമല (കൺവീനർ ), ജോൺ പി.ജോൺ (ട്രഷറർ) എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.