rs

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികൾക്കും രാഷ്ട്രിയ പാർട്ടികൾക്കും ഉപയോഗിക്കേണ്ടിവരുന്ന സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ചെലവാക്കാവുന്ന പരമാവധി തുക 30,80,000 രൂപയാണ്. ഇതനുസരിച്ചുള്ള തുക ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പിന്റെ ചെലവു കണക്കുകൾ തയ്യാറാക്കേണ്ടത്. എല്ലാ നിയോജക മണ്ഡലങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുള്ള സ്‌ക്വാഡുകളുടെയും മീഡിയ സർട്ടിഫക്കേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്റെ ചെലവ് നിരീക്ഷണ വിഭാഗം ഓരോ സ്ഥാനാർത്ഥിയുടെയും ചെലവുകളുടെ കണക്ക് തയ്യാറാക്കുന്നുണ്ട്. സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന കണക്ക് ഇതുമായി ഒത്തുനോക്കിയശേഷമാണ് അംഗീകരിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള തുകയിൽ അധികം പ്രചാരണത്തിനായി ചെലവഴിക്കാൻ പാടില്ല.

ശ്രദ്ധിക്കേണ്ടത്