പത്തനംതിട്ട : കോന്നി തവളപ്പാറയിൽ പ്രവർത്തിക്കുന്ന സെന്റ് തോമസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ലോക സോഷ്യൽ വർക്ക് ദിനാചരണവും കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കെ.എ.പി.എസ്) കോളേജ് യൂണിറ്റ് ഉദ്ഘാടനവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ ജോസ്‌കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള അസോസിയഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കെ.എ.പി.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഐപ്പ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ക്യാപ്സ് ജില്ലാ ചാപ്റ്റർ പ്രസിഡന്റ് ഷാൻ രമേശ് ഗോപൻ മുഖ്യപ്രഭാഷണം നിർവഹിച്ചു .പ്രൊഫസർ റ്റിജോ വർഗീസ് ,അലൻ തുടങ്ങിയവർ സംസാരിച്ചു.