പത്തനംതിട്ട : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പത്തനംതിട്ട യൂണിറ്റിന്റെ 41-ാമത് വാർഷിക സമ്മേളനം നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ സബ് കമ്മിറ്റിയംഗം ഇ.ബി. അനിത അദ്ധ്യക്ഷയായിരുന്നു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി മാത്യു എം. അലക്സ്, നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം ജി. വിനോജ്, ജില്ലാ പ്രസിഡന്റ് അജി. എസ്. കുമാർ, ജില്ലാ സെക്രട്ടറി എം.പി. വിനോദ്, യൂണിറ്റ് സെക്രട്ടറി ആർ. രാജീവ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ- ഷാജി (യൂണിറ്റ് പ്രസിഡന്റ്), രാജേഷ് (വൈസ് പ്രസി.), രാജീവ് ആർ. (സെക്രട്ടറി), അനിത ഇ.ബി (ജോ. സെക്രട്ടറി), സുരാജ് (ട്രഷറർ), ജ്യോതികുമാർ, സാബു എം.എസ്, ശ്രീകുമാർ, മഞ്ജു സഖറിയ, ജയസുധ, ദീപുമോൻ പി.ആർ, പ്രദീപ് (എക്സി. അംഗങ്ങൾ), രേണുകുമാർ, സിനി. എസ് (ജില്ലാ കൗൺസിൽ അംഗങ്ങൾ). വനിതാ സബ് കമ്മിറ്റി - ജയശ്രീ (ചെയർപേഴ്സൺ), സ്വപ്ന ചന്ദ്രൻ, മിനി എസ്, ശ്രീകല (അംഗങ്ങൾ).