13-mylapra-bank-jerry-esw
മൈലപ്ര സർവീസ് സഹകരണ ബാങ്ക്, കാലിക്കട്ട് സിറ്റി സഹകരണ ബാങ്ക്, എം വി ആർ ക്യാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മാസ്‌കെയർ പദ്ധതി ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ നിർവഹിക്കുന്നു.

മൈലപാ: മൈലപ്ര സർവീസ് സഹകരണ ബാങ്ക്, കാലിക്കട്ട് സിറ്റി സഹകരണ ബാങ്ക്, എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നു. 15,000/ രൂപ സ്ഥിര നിക്ഷേപത്തിലൂടെ ഒരാൾക്ക് അഞ്ച് ലക്ഷം രൂപാ വരെ സൗജന്യ കാൻസർ ചികിത്സാ സഹായത്തിന് അർഹതയുണ്ട്. 60 വയസിൽ താഴെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ചികിത്സാ ആനുകൂല്യം ലഭിച്ചാലും നിക്ഷേപ തുക തിരികെ ലഭിക്കുന്ന പദ്ധതിയാണിത്. നിക്ഷേപം നടത്തി ഒരു വർഷം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ നിന്നും പിൻമാറാൻ നിക്ഷേപകന് അവകാശമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കാൻസർ ചികിത്സാ ഹോസ്പിറ്റൽ ആയ എം.വി.ആർ. കാൻസർ സെന്റർ മാസ്‌കെയർ പദ്ധതിയായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കായ മൈലപാ സർവീസ് സഹകരണ ബാങ്ക് നോഡൽ ഏജൻസിയായാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗജന്യ കാൻസർ ചികിത്സാ പദ്ധതി (മാസ്‌കെയർ) പദ്ധതി ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.ആർ.സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ജോഷ്വാ മാത്യു, സി.എം. ജോൺ, മാത്യു സി. ജോർജ്ജ്, വാസുക്കുട്ടനാചാരി, പ്രിൻസ് പി. ജോർജ്ജ്, രാജി ഷാജി, റെനി വിൻസെന്റ് , രമാദേവി എസ്., ജോസ് പി. തോമസ് എന്നിവർ പ്രസംഗിച്ചു.