13-kpsta
കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംഘടിപ്പിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ ഡി.സി.സി വൈസ് പ്രസിഡണ്ട് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.എൻ സദാശിവൻപിള്ളയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വി.ജി. കിഷോർ, വർഗീസ് ജോസഫ്, കെ.ജി റെജി, എം.എം ജോസഫ്, എസ്.ദിലീപ് കുമാർ, വി.ടി.ജയശ്രീ, ലിബികുമാർ ,ജോസ് മത്തായി, പി.ആർ ശശികല, സതീശൻ നായർ ,ഷിബു തോമസ് എന്നിവർ പ്രസംഗിച്ചു.