ചെങ്ങന്നൂർ: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയിലൂടെ സ്വന്തം ജീവിത അനുഭവങ്ങളാണ് അവതരിപ്പിച്ചതെന്ന് സംവിധായകൻ ജിജോ ബേബി പറഞ്ഞു. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന പേരിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് വിമൻസ് സ്റ്റഡി യൂണിറ്റിന്റെയും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.ജോൺസൻ ബേബി, ഡോ.അച്ചാമ്മ അലക്‌സ്, പ്രൊഫ.റൂബി മാത്യു, ലിഞ്ചു എലിസബത്ത്, ഉണ്ണിമായ എന്നിവർ സംസാരിച്ചു.