റാന്നി: എൻ.ഡി.എ സ്ഥാനാർത്ഥി കെ.പദ്മകുമാറിന് റാന്നിയിൽ വരവേൽപ്പ്. വിവിധ പ്രദേശങ്ങളിൽ പ്രമുഖരുമായും എൻ.ഡി.എ പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോട്ടാങ്ങൽ കത്തോലിക്ക പള്ളിവികാരി മാത്യൂസ് അഞ്ചലിനെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ട് ഹെൽമറ്റ് ചിഹ്നം പരിചയപ്പെടുത്തി. ബി.ജെ.പി നേതാവ് ടി.ആർ.അജിത്കുമാറും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ചെറുകോൽപ്പുഴയിൽ ഭവന സന്ദർശനം നടത്തി.
ചെറുകോൽ, അയിരൂർ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളിൽ എൻ.ഡി.എ നേതൃയോഗങ്ങളിൽ പങ്കെടുത്തു. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ കണ്ട് വോട്ട് തേടി.