പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ആദ്യദിനമായ ഇന്നലെ അടൂരിലെ എസ്.യു.സി.എെ സ്ഥാനാർത്ഥി കുരമ്പാല സ്വദേശിനി ശരണ്യാരാജ് മാത്രമാണ് പത്രിക നൽകിയത്. റിട്ടേണിംഗ് ഒാഫീസർ എസ്.ഹരികുമാർ മുൻപാകെയാണ് പത്രിക നൽകിയത്. ഇലക്ഷൻ ഏജന്റ് കെ.ജി അനിൽകുമാർ, മഹിളാ സാംസ്കാരിക സംഘടന ജില്ലാ സമിതിയംഗം സനില ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ജില്ലയിൽ എസ്.യു.സി.എെ അടൂർ മണ്ഡലത്തിൽ മാത്രമാണ് മത്സരിക്കുന്നത്.