തിരുവല്ല: ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരുവല്ല നിയോജകമണ്ഡലം സ്ഥാനാർത്ഥി മാത്യു ടി. തോമസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി മാത്യു ടി.തോമസ്, ആർ.സനൽകുമാർ, കെ.ജി.രതീഷ് കുമാർ, അലക്സ് കണ്ണമല, അംബികാ മോഹൻ, ജിജി വട്ടശേരി, അലക്സാണ്ടർ ശാമൂവേൽ എന്നിവർ പ്രസംഗിക്കും.