വള്ളിക്കോട്: മൂലൂർ കവിതാ പുരക്സാര ജേതാവ് രമേശ് അങ്ങാടിക്കലിന് 14ന് വൈകിട്ട് 4.30ന് വള്ളിക്കോട് വായനശാലയിൽ അനുമോദനം നൽകും. മോഹൻകുമാർ വള്ളിക്കോടിന്റെ അദ്ധ്യക്ഷതയിൽ വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അ‌ഡ്വ.പേരൂർ സുനിൽ മുഖ്യപ്രഭാഷണം നടത്തും. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ആദരിക്കും.