ചെങ്ങന്നൂർ: മുണ്ടൻകാവ് വടശേരിക്കാവ് ക്ഷേത്ര വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് കമുകിൻ തൈകൾ നട്ടു പിടിപ്പിച്ചു. പടയണിക്കാലത്ത് പാളകൾ ആവശ്യത്തിന് ഉപയോഗിക്കാനായാണ് കമുകിൻ തൈകൾ നട്ടുപിടിപ്പിച്ചത്. നാണപ്പൻ, സോമശേഖരൻപിള്ള എന്നിവർ വൃക്ഷതൈകൾ നട്ടു. ഒ.എസ് ഉണ്ണിക്കൃഷ്ണൻ, മധുസൂദനൻ നായർ, അഭിഷേക് ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.