അടൂർ:ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശകരമായ തുടക്കം. ഇന്നലെ രാവിലെ എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം ഗാന്ധി പ്രതിമയ്ക്ക് മുന്നിലും അംബേദ്കർ പ്രതിമയ്ക്ക് മുന്നിലും പുഷ്പചക്രം അർപ്പിച്ചാണ് പ്രചരണത്തിന് തുടക്കംകുറിച്ചത്. മുൻ എം.എൽ.എ ആർ ഉണ്ണികൃഷ്ണപിള്ള സ്വീകരിച്ചു. പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചുള്ള യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി ബി ഹർഷകുമാർ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി എ .പി ജയൻ ഉദ്ഘാടനം ചെയ്തു. സി.പി..ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, സി.പി .എം ഏരിയ സെക്രട്ടറി അഡ്വ.എസ് .മനോജ്, അടൂർ നഗരസഭ ചെയർമാൻ ഡി. സജി, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അരുൺ കെ എസ് മണ്ണടി, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, കെ.ജി.വാസുദേവൻ, കെ .കുമാരൻ, നഗരസഭ കൗൺസിലർമാരായ റോണി പാണംതുണ്ടിൽ, സിന്ധു തുളസീധരകുറുപ്പ്, രാജി ചെറിയാൻ അനിത, രമേശ് വരിക്കോലിൽ, അപ്സര സനൽ, സി.പി.ഐ അടൂർ ലോക്കൽ സെക്രട്ടറി എസ്.അഖിൽ, സി.ഐ.റ്റി . നേതാവ് സി.രവീന്ദ്രൻ,ബിബിൻ എബഹാം, അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.