പത്തനതിട്ടം : നിയമസഭ തിരഞ്ഞെടുപ്പിൽ മാതൃക പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് ജില്ലയിൽ ഇതുവരെ ലഭിച്ചത് 206 പരാതികൾ. പരാതികളുടെ അടിസ്ഥാനത്തിൽ തുടർ നടപടികളും സ്വീകരിച്ചു. മാതൃക പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണ സാമഗ്രികൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും പൊതുജനങ്ങളിൽ നിന്നുണ്ടായത്. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നേരിട്ട് ലഭിച്ചത് അഞ്ച് പരാതികളാണ്. സിവിജിൽ മുഖേന ഇതുവരെ 201 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ആറ് പരാതികളിൽ കഴമ്പില്ല എന്ന് വ്യക്തമായതിനേ തുടർന്ന് ഒഴിവാക്കി. സിവിജിൽ വഴി രജിസ്റ്റർ ചെയ്ത 36 പരാതികൾ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള പരാതികൾ മാതൃകാ പെരുമാറ്റചട്ടമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്‌ക്വാഡുകൾ സ്വമേധയാ രജിസ്റ്റർ ചെയ്തവയാണ്. ഒരു നിയോജക മണ്ഡലത്തിൽ മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ടീം, രണ്ടു റ് ടീം എന്ന നിലയിൽ അഞ്ചു മണ്ഡലങ്ങളിലായി 25 ടീമുകളാണ് ഉള്ളത്.