ചെറുകോൽ: ഗവ. യു.പി. സ്‌കൂളിൽ നിന്ന് പ്രഥമാദ്ധ്യാപികയായി വിരമിച്ച കെ.സുജയ്ക്ക് യാത്രയയപ്പ് നൽകി. ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ കെ. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോസഫ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഏബ്രഹാം തോമസ്, പഞ്ചായത്തംഗം സുമ ഹരിദാസ്, പ്രദീപ് ചെറുകോൽ, ഇ. എസ്. ഹരികുമാർ, സ്‌കൂൾ പ്രഥമാദ്ധ്യാപിക വി.സി. ജയശ്രീ, മിനി ജോർജ്ജ്, കെ. എ. തൻസീർ എന്നിവർ പ്രസംഗിച്ചു.