swaroop
സ്വരൂപ് മന്നവ

പത്തനംതിട്ട : ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു. തെലങ്കാന സ്വദേശിയായ സ്വരൂപ് മന്നവ 2011 ഐ.ആർ.എസ് (ഇന്ത്യൻ റവന്യൂ സർവീസ്) ബാച്ച് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിലാണ് താമസം. പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച പരാതികൾ 94473 71890 എന്ന നമ്പരിലോ ptaexpobs@gmail.com എന്ന ഇ മെയിലിലോ അയയ്ക്കാവുന്നതാണ്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ നേരിട്ടെത്തിയും പരാതികൾ അറിയിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നിയോഗിക്കപ്പെട്ടിട്ടുള്ള അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഓഫീസർമാർ, വിവിധ സ്‌ക്വാഡ് അംഗങ്ങൾ എന്നിവർക്കായായി ചെലവ് നിരീക്ഷകൻ സ്വരൂപ് മന്നവയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. തിരുവല്ല, റാന്നി, അടൂർ, ആറന്മുള, കോന്നി എന്നീ മണ്ഡലങ്ങളിലായി 45 സ്‌ക്വാഡുകളും അഞ്ച് അക്കൗണ്ടിംഗ് ടീമും ആണുള്ളത്.