കുറിയന്നൂർ: ഇടനാട്ട്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 19,20, 21 തീയതികളിൽ നടക്കും.
19ന് രാവിലെ 6.30ന് ഉഷഃപൂജ, 9 മുതൽ വൈകിട്ട് 5 വരെ പറയെടുപ്പ് , 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 9ന് അടവി പൂജ, 20ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പറയെടുപ്പ് , 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 11ന് മാതിരംപള്ളി ജംക്ഷനിൽ നിന്ന് കോലം എതിരേൽപ്പ്, രാത്രി 9ന് പറ വഴിപാട്, 11.30ന് കുറിയന്നൂർ ശ്രീദേവി വിലാസം കലാ കളരി പടയണി സംഘം അവതരിപ്പിക്കുന്ന പടയണി, 21ന് രാവിലെ 10ന് നവകം, ശ്രീഭൂതബലി എന്നിവ നടക്കും. അടിമറ്റത്തുമഠം സുരേഷ് കുമാർ ഭട്ടതിരി കാർമ്മികത്വം വഹിക്കും. 11ന് ഉച്ചപൂജ, 12ന് അന്നദാനം, വൈകിട്ട് 6.30ന് ആറാട്ട്, 7ന് വിശേഷാൽ ദീപാരാധന, 7.30ന് കളമെഴുതിപ്പാട്ട്, 8.30 ന് വിളക്കെഴുന്നള്ളിപ്പ്, മകയിരപ്പറ .
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഈ വർഷത്തെ ഉത്സവം ക്ഷേത്ര വികസനത്തിന് പ്രാമുഖ്യം നൽകിയാണ് നടത്തുന്നതെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികളായ കെ.ജി.അജിത്കുമാർ, കെ.സഞ്ജീവ് കുമാർ എന്നിവർ അറിയിച്ചു.