പന്തളം: മങ്ങാരംകരണ്ടയിൽ ശ്രീഭദ്രാ ഭഗവതീ ക്ഷേത്രത്തിലെ കാർത്തിക ,രോഹിണി ഉത്സവം ഈ മാസം 19,20, തീയതികളിൽ നടക്കും. ഉത്സവത്തിന് മുന്നോടിയായുള്ള പറയ്‌ക്കെഴുന്നെള്ളിപ്പ് നടത്തുവാൻ കഴിയാത്തതിനാൽ 21 വരെ ക്ഷേത്രസന്നിധിയിൽ നിറപറ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 19ന് രാവിലെ 5.30ന് ഗണപതിഹോമം, 8.15ന് ഭാഗവത പാരായണം, 10ന് കലശ ഭിഷേകം പന്തീരടി പൂജകൾ, 20ന് രാവിലെ 5.30ന് അഷ്ദ്രവ്യ ഗണപതി ഹോമം, 10.30 മുതൽ കലശപൂജ, കലശാഭിഷേകം, പന്തീരടി പൂജകൾ, വൈകിട്ട് 6.30ന് ദീപക്കാഴ്ച്ച.