റാന്നി: എൽ ഡി എഫിന്റെ നയം വികസനവും മതനിരപേക്ഷതയുമാണ്. ഇത് ഉയർത്തിയുള്ള ഭരണമാണ് പിണറായി സർക്കാരിനെ ഏറ്റവും മികച്ച സർക്കാരായി മാറ്റിയതെന്ന് സിപി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ ജെ തോമസ് പറഞ്ഞു . എൽ ഡിഎഫ് റാന്നി നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ പി എൻ പ്രമോദ് നാരായണന്റെ തിരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജു ഏബ്രഹാം എം ൽ എ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി അഡ്വ പി എൻ പ്രമോദ് നാരായണൻ , സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , സംസ്ഥാന കമ്മിറ്റിയംഗം അഡ്വ കെ അനന്ത ഗോപൻ , എൻ എം രാജു , പി ആർ പ്രസാദ് , എസ് ഹരിദാസ് , പി എസ് മോഹനൻ , കോമളം അനിരുദ്ധൻ, മനോജ് ചരളേൽ, കെ സതീഷ് , ആലിച്ചൻ ആറൊന്നിൽ , ജോർജ് എബ്രഹാം, മാത്യൂസ് ജോർജ്ജ്, എബ്രഹാം കുളമട, റെജി കൈതവന, സാംകുട്ടി പാലക്കാ മണ്ണിൽ, ബെൻസി ജയകുമാർ ,പ്രസാദ് എൻ ഭാസ്‌കരൻ , കെജി റോയി, കെ എസ് ഗോപി , ബിനു തെള്ളിയിൽ, റെനി ചെറുവാഴക്കുന്നേൽ, എന്നിവർ സംസാരിച്ചു
ഭാരവാഹികളായി രാജു എബ്രഹാം എംഎൽഎ (ചെയർമാൻ) എം വി വിദ്യാധരൻ , പി ആർ പ്രസാദ് (വർക്കിംഗ് ചെയർമാൻ മാർ ), എസ് ഹരിദാസ് , മനോജ് ചരളേൽ , കോമളം അനിരുദ്ധൻ, ബിനു വർഗീസ്, കെ എസ് ഗോപി , എൻ എം രാജു , പാപ്പച്ചൻ കൊച്ചു മേപ്രത്ത്, ജോർജ് എബ്രഹാം, എബ്രഹാം കുളമട യിൽ, റെജി കൈതവന , ബിനു തെള്ളിയിൽ , സാംകുട്ടി പാലയ്ക്കാമണ്ണിൽ , ഫിലിപ്പ് കുരുടാ മണ്ണിൽ, അഡ്വ. ലിറ്റി തോമസ് (വൈസ് ചെയർമാൻമാർ ) ആലിച്ചൻ ആ റൊന്നിൽ (ജനറൽ സെക്രട്ടറി) ,കെ സതീഷ് , പിഎസ് മോഹനൻ , ബിന്ദു റെജി, ലിസ്സി ദിവാൻ, തോമസ് പുല്ലമ്പള്ളി ൽ , റെജി ചെറു വാഴക്കുന്നേൽ, മനോജ് മാത്യു (സെക്രട്ടറി മാർ) എന്നിവരെ തിരഞ്ഞെടുത്തു.