പത്തനംതിട്ട: ജില്ലാ ഒളിമ്പിക് ജനറൽ കൗൺസിൽ യോഗം കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജിവ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ടുമായ കെ. അനിൽ കുമാർ മുഖ്യ അതിഥിയായിരുന്നു. ജില്ലാ ഒളിബിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ.വൈസ്. പ്രസിഡന്റുമാരായ തോമസ് മാത്യു,കോശി തോമസ്, ഗോകുലേന്ദ്രൻ, ഡോ.ചാർളി, ചന്ദ്രൻ, മുഹമ്മദ് ഷ. ഡോ.റജിനോൾഡ് വർഗീസ്,രഞ്ജി കെ.ജേക്കബ്.കടമ്മനിട്ട കരുണാകരൻ, അനിൽകുര്യൻ, വിനു രാജ് എന്നിവർ പ്രസംഗിച്ചു. പിന്നീട് വിവിധ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പങ്കെടുത്തു.കൊവിഡ് കാലഘട്ടത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ.അനിൽകുമാറിന്റെ പ്രവർത്തനത്തെ ജില്ലാ ഒളിമ്പിക് അസോസിയേഷൻ ആദരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന് വേണ്ടി സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടിന് ഉപഹാരം നൽകി ആദരിച്ചു. കായികരംഗത്ത് സീനിയറായ രഞ്ജി ജേക്കബിനെ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു പൊന്നാട അണിയിച്ചു സ്വീകരിച്ചു.