കാരംവേലി: എസ്.എൻ.ഡി.പി.യോഗം 152 കാരംവേലി ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ ,കൗൺസിലർമാരായ പ്രകാശ് കുമാർ മുളമൂട്ടിൽ, സുഗതൻ പൂവത്തൂർ. രാജൻ കഴിക്കാലാ, സിനു.എസ്.പണിക്കർ, സോണി.പി.ഭാസ്‌കർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.വി.ജയരാജൻ മേലേക്കാലായിൽ (പ്രസിഡന്റ്), കെ.എസ്.സുചിത്ര (വൈസ് പ്രസിഡന്റ്) കെ.പ്രസന്നൻ ഇളപ്പുങ്കൽ(സെക്രട്ടറി) ജഗൻ മോഹൻ, കെ.ആർ.ശശിധരൻ, എം.കെ.വിജയൻ, കെ.ആനന്ദവല്ലി ,കെ.വി.സജിമോൻ, പി.ജി.ആനന്ദൻ, എം.കെ.ശ്രീനിവാസൻ ( കമ്മിറ്റി അംഗങ്ങൾ) ലതാ വിക്രമൻ, ബിനു സത്യപാൽ, ലാൽ മോൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.