15jci
ഡോ. ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു

ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂരിന്റെ ഡിന്നർ മീറ്റും കുടുംബ സംഗമവും ജെ.സി.ഐ സോൺ പ്രസിഡന്റ് ബെനു വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ.ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് എം.കെ ശ്രീകുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കർമ്മ നിരതരായി നിസ്വാർത്ഥ സേവനം അർപ്പിക്കുന്ന വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ലോക വനിതാ ദിനത്തിൽ ജെ.സി.ഐ ചെങ്ങന്നൂർ പ്രഖ്യാപിച്ച സ്‌നേഹ സമ്മാനമായ തയ്യൽ മെഷീനുകൾ രണ്ട് വിധവകൾക്ക് വിതരണം ചെയ്തു. ജെ. സി.ഐ ചെങ്ങന്നൂരിന്റെ സല്യൂട്ട് ടു ദി സൈലന്റ് വർക്കർ അവാർഡ് കല്ലിശേരി ഇലക്ട്രിക്കൽ സബ് സ്റ്റേഷനിലെ ഗ്രേഡ് 1 ലൈൻമാൻ പി.കെ രാജന് സോൺ പ്രസിഡന്റ് ബെനു വർഗീസ് നൽകി. ആന്റിനാർകോട്ടിക് കൗൺസിൽ ഒഫ് ഇന്ത്യയുടെ ആന്റിനാർകോട്ടിക് പുരസ്‌കാരം നേടിയ ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് എം.കെ ശ്രീകുമാറിനെ ജെ.സി.ഐ ചെങ്ങന്നൂർ കുടുംബാംഗം എം.എസ്.വേണുഗോപാൽ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ സതീഷ് അമ്പാടി, സുനിൽ കുമാർ, ജിജി കാടുവെട്ടൂർ, എം. എസ് വേണുഗോപാൽ, ബിജു ലെൻസ്‌വേൾഡ്, സെക്രട്ടറി അനൂപ് എസ്.കുമാർതുടങ്ങിയവർ.