കുമ്പഴ. കേരള കോൺഗ്രസ് കുമ്പഴ മണ്ഡലം കമ്മിറ്റി കൺവെൻഷൻ കേരള കോൺഗ്രസ്(എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സജി അലക്‌സ് ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജക മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണാ ജോർജ്ജിനെ വിജയിപ്പിക്കുന്നതിന് വേണ്ടി 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ്, ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കെ.കെ.ഗോപാലൻ, കൗൺസിലർ സുജാ അജി,യൂത്ത് ഫ്രണ്ട് ജില്ലാസെക്രട്ടറി സാം ജോയിക്കുട്ടി, യൂത്ത് ഫ്രണ്ട് നിയോജക പ്രസിഡന്റ് ജോൺ പോൾ, മണ്ഡലം സെക്രട്ടറി വിനോദ് പരുത്തിയിനി ,ബിജി മോൾ മാത്യു, സോമസുന്ദരം, ജിബു കുമ്പഴ, ഷാജി, വിജയമ്മ തുടങ്ങിയവർ സംസാരിച്ചു.