മെഴുവേലി: മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ പള്ളിവേട്ട ഉത്സവദിനമായ ഇന്ന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെട്ടുകാഴ്ച അവതരണം ഉണ്ടായിരിക്കുന്നതല്ല. എല്ലാ കരക്കാരുടെയും വകയായി ഒരു കാളയെ കെട്ടിയൊരുക്കി അവതരിപ്പിക്കുന്നതാണ്. ഭക്തജനങ്ങൾക്കും കരക്കാർക്കും ഈ കെട്ടുരുപ്പടി തന്നെ അവതരിപ്പിക്കുന്നതിന് രജിസ്‌ട്രേഷൻ ഏർപ്പെടുത്തി സൗകര്യം ഒരുക്കുന്നതാണ്. നാലാം ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് 5ന് അക്ഷയ നെയ് വിളക്ക് സമർപ്പണം നടന്നു. ക്ഷേത്രമേൽശാന്തി പി.തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.