mohanraj

പത്തനംതിട്ട: ഡി.സി.സി മുൻപ്രസിഡന്റും കോന്നി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന പി.മോഹൻരാജ് പാർട്ടി വിട്ടു. സ്ഥാനാർത്ഥിയാകാൻ പറഞ്ഞിട്ട് പാർട്ടി ചതിച്ചതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ആറൻമുളയിൽ സ്ഥാനാർത്ഥിയാകാണമെന്നും പ്രവർത്തനങ്ങൾ തുടങ്ങണമെന്നും കെ.പി.സി.സിയിലെ മുതിർന്ന നേതാക്കൾ രണ്ടു മാസം മുൻപേ പറഞ്ഞിരുന്നു. ഇതനുസരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് അവസാനിപ്പിക്കുന്നതെന്ന് മോഹൻരാജ് വിതുമ്പിക്കൊണ്ട് പറഞ്ഞു. അപമാനം സഹിച്ച് കോൺഗ്രസിൽ തുടരുന്നില്ല. മനസുകൊണ്ട് എന്നും കോൺഗ്രസുകാരനാണ്. മറ്റൊരു പാർട്ടിയിലേക്കും പോകില്ല. അധികാരത്തിനും സ്ഥാനത്തിനും വേണ്ടി നിലപാട് മാറ്റില്ല. കോന്നി ഉപതിരഞ്ഞെടുപ്പിൽ അടൂർ പ്രകാശും റോബിൻ പീറ്ററും കാലുവരി തോൽപ്പിക്കുകയായിരുന്നു. മോഹൻരാജ് പറഞ്ഞു.