15-sob-shaji
കെ പി ഷാജി

നാലുകോടി: കണ്ടെയ്‌നർ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ച് മകനൊപ്പം സഞ്ചരിച്ച ഗൃഹനാഥന് ദാരുണാന്ത്യം. തൊടുപുഴ വേങ്ങല്ലൂർ കപ്രാട്ടിൽ വീട്ടിൽ മുഹമ്മദ് കണ്ണിന്റെ മകൻ കെ.പി.ഷാജി (55) ആണ് മരിച്ചത്. ചങ്ങനാശ്ശേരി നാലുകോടി ജംഗ്ഷനിൽ ഞായറാഴ്ച്ച പുലർച്ചെ 3.50നായായിരുന്നു അപകടം.

തൊടുപുഴയിൽ നിന്ന് തടി ഉരുപ്പടികളുമായി തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ഷാജിയും മകൻ ഷാമോനും സഞ്ചരിച്ച മിനി ലോറിയും പായിപ്പാട് മാർക്കറ്റിൽ മത്സ്യം ഇറക്കിയ ശേഷം തിരികെ വന്ന കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ഷാമോനായിരുന്നു മിനി ലോറി ഓടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡോറിനിടയിൽ അകപ്പെട്ട ഷാജിയുടെ കാലിനുതാഴേയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഇന്നലെ വൈകിട്ട് അഞ്ചോടെ വേങ്ങല്ലൂർ വലിയവീട്ടിൽ പള്ളിയിൽ സംസ്‌കാരം നടത്തി. മാതാവ്: സൈനബ. ഭാര്യ: അനീസ.
മക്കൾ: ഷാമോൻ,സൽമാൻ, ഷബാന. മരുമക്കൾ: ഖദീജ, നസീദ്. സഹോദരങ്ങൾ: നവാസ്, നാസർ, നിഷാദ്, റെജീന, ബുഷറ, ഷാഹിറ.