തിരുവല്ല: എൽ.ഡി.എഫ് നിയോജകമണ്ഡലം സ്ഥാനാർത്ഥി മാത്യു.ടി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മേഖലാ കൺവെൻഷനുകൾ തുടങ്ങി. കുന്നന്താനം മേഖല കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ബാബു കൂടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.സനൽകുമാർ, ഫിലിപ്പ് കോശി, ബിനു വറുഗീസ്, ടി.കെ. ലതാകുമാരി ശ്രിദേവി സതീഷ്കുമാർ, കെ.കെ.രാധാകൃഷ്ണക്കുറുപ്പ്, ടി.ജി.തോമസ്, കെ.പി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബാബു കൂടത്തിൽ ചെയർമാനും, രാജേഷ് കൺവീനറുമായി 501 അംഗ കമ്മിറ്റി രൂപികരിച്ചൂ. കുറ്റൂർ വെസ്റ്റ് മേഖലാ കൺവെൻഷൻ കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കുറ്റർ ഈസ്റ്റ് മേഖലാ കൺവെൻഷൻ എം.ബി നൈനാൻ ഉദ്ഘാടനം ചെയ്തു. വെണ്ണിക്കുളം കൺവെൻഷൻ പ്രൊഫ.ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പരുമല മേഖലാ കൺവെൻഷൻ അഡ്വ.കെ.ജി.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.പി.പ്രേംജിത്ത് പ്രസംഗിച്ചു.