പന്തളം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മുടിയൂർക്കോണം മേഖലാ കൺവെൻഷൻ ചേർന്നു. രാധാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമീളാ സോമരാജൻ അദ്ധ്യക്ഷയായിരുന്നു. സദാനന്ദിരാജപ്പൻ, വി.കെ.മുരളി, കെ.എൻ.സരസ്വതി, പി.കെ ശാന്തപ്പൻ, ടി.കെ. സതി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സദാനന്ദി രാജപ്പൻ( പ്രസിഡന്റ്) പി.കെ ശ്രീലത(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.