കോഴഞ്ചേരി : പുല്ലാട് കുറുങ്ങഴക്കാവ് ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാചരണവും ദശാവതാരചാർത്തും ഉത്സവവും നാളെ മുതൽ 28 വരെ നടക്കും. 17ന് രാവിലെ ഏഴിന് കലശപൂജ, കളഭപൂജ, 8.30ന് പറകൊട്ടിപ്പാട്ട്, 10ന് പാണികൊട്ട്, 10.30ന് കലശാഭിഷേകം, 11ന് കളഭാഭിഷേകം, പഞ്ചവാദ്യം, നാഗപ്പാട്ട്, 12ന് കാവിൽനൂറും പാലും, രണ്ടിന് ഭാഗവത പാരായണം, ഏഴിന് ഉദയാസ്തമയ പൂജ. 18ന് വൈകിട്ട് നാലിന് കൊടിമരം മുറിക്കൽ, ഏഴിന് നവദിന ഭാഗവത സത്സംഗം, യജ്ഞാചാര്യൻ ഗുരുവായൂർ മണികണ്ഠവാര്യർ, പാരായണീയരായ മഹേന്ദ്രൻ ചേർത്തല, മധു പുനലൂർ എന്നിവർക്ക് ആചാര്യവരണം. 19ന് രാവിലെ ആറിന് ഗണപതി ഹോമത്തിനും ഉഷപൂജയ്ക്കും ശേഷം ക്ഷേത്ര മേൽശാന്തി പ്രയാറ്റില്ലത്ത് ശ്രീകുമാർ വാസുദേവൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. 8.20നും 9.20നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് എന്നിവ നടക്കും. ഉത്സവ നാളുകളിൽ എല്ലാ ദിവസവും രാവിലെ 11.30ന് പന്തിരുനാഴി വഴിപാടും ഭാഗവത പാരയാണവും പ്രഭാഷണവും വൈകിട്ട് 6.30ന് ഉദയാസ്തമപൂജയും 7.30ന് യജ്ഞശാലയിൽ നാമജപവും ദീപാരാധനയും നടക്കും. 19ന് മത്സ്യവതാരത്തിൽ തുടങ്ങുന്ന അവതാരച്ചാർത്ത് 28ന് മോഹിനി അവതാരത്തോടെ അവസാനിക്കും. 27ന് രാവിലെ ആറിന് ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് നാലിന് പളളി നീരാട്ട്, 7.30ന് കളമെഴുത്തും പാട്ടും, എട്ടിന് കഥകളി. 28ന് രാവിലെ ഏഴിന് സമ്പൂർണ നാരായണീയ പാരായണം, 8.30ന് നവകം, ശ്രീഭൂത ബലി, 12.30ന് ഗജപൂജയും ആനയൂട്ടും, മൂന്നിന് അയ്യപ്പന്റെ തിടമ്പ് അലങ്കാരം, ദേവിയുടെ തിടമ്പ് അലങ്കാരം, ആറിന് സേവ, രാത്രി ഒൻപതിന് നാദതാള ലയ വിന്യാസം, 10ന് സഹസ്രനീരാഞ്ജനം എന്നിവ നടക്കുമെന്ന് ദേവസ്വം മാനേജർ ജി.അരുൺകുമാർ, ഉപദേശക സമതി പ്രസിഡന്റ് അജിത് പുല്ലാട്, സെക്രട്ടറി കെ.പി.ജയൻ എന്നിവർ അറിയിച്ചു.