പത്തനംതിട്ട : യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ വിജയത്തിനായി പ്രവർത്തിക്കുവാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ഇ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ, വിൽസൺ തുണ്ടിയത്ത്, മധുസൂദനൻ പിള്ള, എലിസബത്ത് അബു, രാജൻ പടിയറ, ലീലാരാജൻ , എം.എ രാജൻ, കൈലാസ്, മാത്യൂസ് ഏബ്രഹാം, എം.എ ജോൺ, ജോൺ ശാമുവൽ, കെ.എം ജോൺസൺ എന്നിവർ സംസാരിച്ചു.