മല്ലപ്പള്ളി: കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയ്ക്ക് സമീപം സംസ്ഥാന പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ 8നായിരുന്നു അപകടം. പാറമടയിൽ നിന്നും പാറമണൽ കയറ്റി മല്ലപ്പള്ളി ഭാഗത്തേക്ക് വന്ന ലോറി ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിറുത്തിയിട്ട് ഡ്രൈവർ ടയർ മാറ്റുന്നതിനിടെ തിട്ടയിടിഞ്ഞ് മറിയുകയായിരുന്നു. 40 താഴ്ചയിലുള്ള സി.എം.എസ്. ഹൈസ്‌കൂൾ മൈതാനിയിലേക്ക് മറിഞ്ഞ ലോറി പത്തടി താഴ്ച്ചയിൽ മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തം ഒഴിവായി.