gdps
സ്വാമി ബോധി തീർത്ഥ പറഞ്ഞു. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക അടൂർ മേഖലാ കമ്മറ്റിയുടേയും ഗുരുധർമ്മ പ്രചാരണ സഭ അടൂർ മണ്ഡലം പ്രവർത്തക സമിതിയുടേയും നേതൃത്വത്തിൽ നടത്തിയ ധർമ്മമീമാംസ പരിഷത്ത് സ്വാമി ബോധി തീർത്ഥ ഉദ്ഘാടനം ചെയ്യുന്നു. '

അടൂർ: ഗുരുദേവ ദർശനങ്ങളുടെ കാലികപ്രസക്തി വർദ്ധിച്ച കാലഘട്ടത്തിൽ രാജ്യമെമ്പാടും പ്രചരിപ്പിക്കുക എന്ന ദൗത്യമാണ് ഗുരുധർമ്മ പ്രചാരണ സഭ ഏറ്റെടുത്തിരിക്കുന്നതെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ പറഞ്ഞു. ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക അടൂർ മേഖലാ കമ്മറ്റിയുടെയും ഗുരുധർമ്മ പ്രചാരണ സഭ അടൂർ മണ്ഡലം പ്രവർത്തക സമിതിയുടെയും നേതൃത്വത്തിൽ മിത്രപുരം ഉദയഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടത്തിയ ശ്രീ നാരായണ ധർമ്മ മീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്വൈത സിദ്ധാന്തത്തെ കുടുതൽ ജനകീയമാക്കിയത് ശ്രീനാരായണ ഗുരുദേവനാണ്. മറ്റ് ഗുരുക്കന്മാരിൽ നിന്ന് ശ്രീനാരായണ ഗുരുദേവനെ വേറിട്ടു നിറുത്തുന്നത് ഇക്കാരണങ്ങളാലാണെന്നും സ്വാമി പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി ജനറൽ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി അദ്ധ്യക്ഷത വഹിച്ചു. 'ഗുരു വഴിയും വെളിച്ചവും ' എന്ന വിഷയത്തിൽ അജയൻ പനയറ ക്ലാസെടുത്തു.ജി ഡി.പി. എസ് ജില്ലാ സെക്രട്ടറി മണിയമ്മ മുഖ്യ സന്ദേശം നൽകി. മാതൃസഭ സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞമ്മ ടീച്ചർ, ടി.പി അനിരുദ്ധൻ, മുരളി കുടശനാട് , പഴകുളം ശിവദാസൻ, അനിൽ തടാലിൽ, രാജേന്ദ്രൻ കലഞ്ഞൂർ, ചന്ദ്രൻ പുളിങ്കുന്ന്, ബിന്ദു വാസ്തവ: എന്നിവർ പ്രസംഗിച്ചു.