പത്തനംതിട്ട: കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടിക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എം. കെ. പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ വിശ്വംഭരൻ, വി. രാമചന്ദ്രൻ നായർ, വി. എം. ചെറിയാൻ, പഴകുളം സതീഷ്, ടി. എൻ. രാജശേഖരൻപിള്ള, തോമസ് മാത്യു,കെ. വി. രാജൻ, അജി അലക്‌സ്, ജോസ് ഇല്ലിരിക്കൽ, ജോജി കഞ്ഞിക്കുഴി, ജോൺ വാലയിൽ നജീർ പന്തളം, ജോജി ഇടക്കുന്നിൽ, ആർ. ശിവപ്രസാദ്, സജു മാത്യു, എം. കെ. ഗോപകുമാർ, ഷൂജ പന്തളം, മണ്ണിൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.