ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി 16ന് രാവിലെ 11.30ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. 16ന് രാവിലെ 8.30ന് ചെട്ടികുളങ്ങരയിൽ ടി.കെ.മാധവന്റെ സ്മൃതി മണ്ഡപത്തിലും 9ന് മുൻ കേന്ദ്ര മന്ത്രി സി.എം.സ്റ്റീഫന്റെ പുതിയകാവ് കത്തീഡ്രലിലെ സ്മൃതി കുടീരത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് പത്രികാ സമർപ്പണം നടത്തുന്നത്.