ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ നാമനിർദ്ദേശപത്രിക നൽകി. വരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ എൻ.സാജിതാ ബീഗം മുൻപാകെ മൂന്നു സെറ്റ് നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചത്. നിയോജക മണ്ഡലം തളഷഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോയിക്കുട്ടി ജോസ്, സെക്രട്ടറി പി.വിശ്വംഭരപണിക്കർ, നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ്, പി.എം തോമസ്, പി.ഡി ശശിധരൻ, അഡ്വ.ഉമ്മൻ ആലുംമൂട്ടിൽ, ഗിരീഷ് ഇലഞ്ഞിമേൽ, ബി.ഹരികുമാർ, സജി വള്ളവന്താനം, ടി.കെ ഇന്ദ്രജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.