ചെങ്ങന്നൂർ: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കുന്നതിനുള്ള തുക നഗരസഭാ ശുചീകരണ തൊഴിലാളികൾ കൈമാറി. കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.റ്റി.യു.സി ) സംസ്ഥാന പ്രസിഡന്റ് കൂടിയായ എം.മുരളിക്ക് സംഘടനയിലെ അംഗങ്ങളായ ശുചീകരണ തൊഴിലാളികൾ സമാഹരിച്ച 10,000 രൂപയാണ് നൽകിയത് . സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.രമേശ് തുക കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.നാസറുദ്ദീൻ, സെക്രട്ടറി കെ.ദേവദാസ്, ജോ.സെക്രട്ടറി കെ.ഷിബുരാജൻ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റ്റി.കെ.കുഞ്ഞുമോൻ, ആലപ്പുഴ ജില്ലാ ട്രഷറർ ഇ.കെ.സുശീല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.