പന്തളം: തട്ട ഒരിപ്പുറത്തു ഭഗവതിക്ഷേത്രത്തിൽ മീനഭരണി ഉത്സവം 18, 19, 22 തീയതികളിൽ നടക്കും. തന്ത്രി താഴമൺ മഠം കണ്ഠരര് മഹേഷ് മോഹനരര് മുഖ്യകാർമ്മികത്വം വഹിക്കും. 17ന് രാവിലെ 6.30നു തൂക്കവില്ലു സമർപ്പണം നടക്കും.
18ന് വെളുപ്പിന് 4 മുതൽ പ്രഭാതഭേരി, നിർമ്മാല്യദർശനം, അഭിഷേകം. 7 മുതൽ ഉഷഃപൂജ, സോപാനസംഗീതം. 7.30 മുതൽ ഭാഗവത പാരായണം, ഉച്ചപൂജ, കളമെഴുതിപ്പാട്ട്. ഉച്ചയ്ക്കു 12 മുതൽ ഓട്ടൻതുള്ളൽ. വൈകിട്ടു 4 മുതൽ എഴുന്നെള്ളത്ത്, വേലകളി, 6.30നു ദീപാരാധന, സേവ. രാത്രി 7.30 മുതൽ കളമെഴുതിപ്പാട്ട്, 8 മുതൽ ഏഴംകുളത്തമ്മയ്ക്ക് എതിരേല്പ്, എഴുന്നെള്ളത്ത്. 10 മുതൽ മേജർ സെറ്റ് കഥകളി.
19ന് കാർത്തിക ഉത്സവം. രാവിലെ 6നു ഗരുഡൻ തൂക്കം, 8 മുതൽ നേർച്ചത്തൂക്കങ്ങൾ. 22നു തിരുവാതിര ഉത്സവം. വെളുപ്പിന് 4 മുതൽ പ്രഭാതഭേരി, നിർമ്മാല്യദർശനം, അഭിഷേകം, ഉഷഃപൂജ. 8 മുതൽ 12 വരെ നവകം, ശ്രീഭൂതബലി, കലശാഭിഷേകം, ഉച്ചപൂജ. വൈകിട്ട് 6 മുതൽ ദീപാരാധന, സേവ. രാത്രി 7.30 മുതൽ പഞ്ചവാദ്യം, 9 മുതൽ നാഗസ്വരക്കച്ചേരി. ഒരു മണി മുതൽ എഴുന്നെള്ളത്തും വിളക്കും.