ചെങ്ങന്നൂർ: എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 18ന് രാവിലെ 10ന് ബി.ഡി.ജെ.എസ് പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെളളാപ്പള്ളി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനാവും. ബി.ജെ.പി ജില്ലാ പ്രസിഡന്റും സ്ഥാനാർത്ഥിയുമായ എം.വി ഗോപകുമാർ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, കെ.ജി കർത്ത തുടങ്ങിയവർ പങ്കെടുക്കും. ബി.ജെ.പി നിയോജക മണ്ഡലം ഓഫീസിന് സമീപമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്.