താഴൂർ: താഴൂർ ഭഗവതിക്ഷേത്രത്തിലെ മീന ഭരണി ഉത്സവം വള്ളിക്കോട് കരയുടെ നേതൃത്വത്തിൽ നാളെ നടക്കും. രാവിലെ ആറിന് ഗണപതിഹോമം, 8.30ന് തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ കലശം, നവകം, ശ്രീഭൂതബലി. അഞ്ചിന് കാഴ്ചശ്രീബലി, ദീപാരാധന. എട്ട് മുതൽ വിളക്കിന്നെഴുന്നെള്ളത്ത്.