പത്തനംതിട്ട : രാജസ്ഥാനിലെ ഭരത്പൂരിൽ 20 മുതൽ 24 വരെ നടക്കുന്ന ദേശീയ വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്ടൻ സ്റ്റെഫി സജി, വൈസ് ക്യാപ്ടൻ അഭയ സൂര്യദാസ് , സൂസൻ കോശി, എം. സാന്ദ്ര , ഗോപിക നാരായണൻ, അന്ന ഡൊമിനിക്, ജെ.ശ്രീക്കുട്ടി,എസ്. ഗായത്രി, വി.അശ്വതി, മൊണീറ്റ ഡിയോൾ ജോസഫ്, അൻീഷ ഷാജി,കെ.ആർ രഹന,എൽ.ബി രേഷ്മ, നസിന, ടി.ഷെറിൻ, റിന്റ ചെറിയാൻ, എം.എസ് ശ്രുതി, പി.അഞ്ജലി, എം.ആര്യ. എന്നിവരാണ് അംഗങ്ങൾ.പി.ബി കുഞ്ഞുമോൻ കോച്ചും ജി. സീനു മാനേജറുമാണ്. കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ‌ഡോ.ശോശാമ്മ ജോണാണ് ടീമിനെ പ്രഖ്യാപിച്ചത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ടീമുകൾ 17ന് തിരിക്കും.