കലഞ്ഞൂർ: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 22ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 7.30ന് കലശപൂജ, 10ന് ഉത്സവബലി, 18ന് രാവിലെ 10ന് ഉത്സവബലി, 19ന് രാവിലെ 10ന് ഉത്സവ ബലി.
പള്ളിവേട്ട ദിവസമായ 21ന് രാവിലെ 8ന് ഭാഗവതപാരായണം, 8.30ന് ഗജപൂജ, 9ന് ശ്രീഭൂതബലി എഴുന്നെള്ളത്ത്., വൈകിട്ട് 5ന് വേലകളി, രാത്രി 10ന് ഭക്തിഘോഷലഹരി, രാത്രി 12ന് ശ്രീഭൂതബലി എഴുന്നെള്ളത്ത് പള്ളിവേട്ട പുറപ്പാട്, രാത്രി 1ന് പള്ളിവേട്ട വരവ്.
ആറാട്ട് ദിവസമായ 22ന് രാവിലെ 8ന് ഭാഗവത പാരായണം, 8ന് നാദസ്വര കച്ചേരി, 10.30ന് ആറാട്ട് ബലി, കൊടിയിറക്ക്, 11ന് ആനയൂട്ട്. വൈകിട്ട് 4 മുതൽ ആറാട്ട് എഴുന്നെള്ളത്ത്. 4.30ന് ആറാട്ട് പുറപ്പാട്, മേജർ സെറ്റ് പഞ്ചാരിമേളം, വൈകിട്ട് 7ന് നാദസ്വര കച്ചേരി, വൈകിട്ട് 6 മുതൽ ആറാട്ട് വരവ്, സേവ, പഞ്ചാരിമേളം, നാദസ്വരം, രാത്രി 10ന് സംഗീതസദസ്.