മല്ലപ്പള്ളി :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. പ്രമോദ് നാരായണന്റെ വിജയത്തിനായിനടന്ന എൽ.ഡി.എഫ് മേഖലാ കൺവെൻഷൻ രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ. സതീഷ്, സി.പി.എം ഏരിയാകമ്മിറ്റിയംഗം ഇ.കെ അജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, സി.പി.എം ലോക്കൽ സെക്രട്ടറി അസിം റാവുത്തർ, വിറ്റോ മാപ്പൂര്, ടി.കെ സുലൈമാൻ എന്നിവർ പ്രസംഗിച്ചു. അനീഷ് ചുങ്കപ്പാറ (പ്രസിഡന്റ്), ഇ.കെ അജി (സെക്രട്ടറി) എന്നിവരടങ്ങിയ 101 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.