തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത മേഖലയിൽ കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സേനയിലെ 36 അംഗ സംഘമാണ് റൂട്ട് മാർച്ച് നടത്തിയത്. സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത മേഖലയായ നന്നൂരിലാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. തിരുവല്ല സി.ഐ ഹരിലാൽ, എസ്.ഐമാരായ രതീഷ്, പ്രശാന്ത്, ഷിജു പി. സാം, സന്തോഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റൂട്ട് മാർച്ചിന്റെ ഭാഗമായി. തിരഞ്ഞെടുപ്പ് വേളയിലടക്കം കേന്ദ്ര സേനയുടെ സാന്നിദ്ധ്യം പ്രശ്നബാധിത മേഖലകളിൽ ഉണ്ടാവുമെന്ന് സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടു പത്രികകൾ കൂടി സമർപ്പിച്ചു
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ ഇന്നലെ സമർപ്പിച്ചത് രണ്ട് പത്രികകൾ. കോന്നി നിയോജക മണ്ഡലത്തിലും തിരുവല്ല നിയോജക മണ്ഡലത്തിലുമാണ് ഓരോ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികകൾ സമർപ്പിച്ചത്.
കോന്നിയിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രനും തിരുവല്ലയിൽ ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി വിനോദ്കുമാറുമാണ് പത്രിക നൽകിയത്.