ശബരിമല: കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണൻ ശബരിമല ദർശനം നടത്തി. ഇന്നലെ വൈകിട്ട് പടിപൂജാ വേളയിലാണ് സന്നിധാനത്ത് എത്തിയത്. തന്ത്രി കണ്ഠരര് രാജീവരര് , മേൽശാന്തി വി.കെ ജയരാജ് പോറ്റി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മാളികപ്പുറത്തും ദർശനം നടത്തി . ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിയ ഉപമുഖ്യമന്ത്രി തിരുവല്ല എടത്വാ മാർത്തോമ്മ പളളിയിലെത്തി ഡോ. തിയോഡോഷ്യസ് മർത്തോമ്മ മെത്രാപ്പോലിത്തയെ സന്ദർശിച്ച ശേഷം പന്തളം കൊട്ടാരത്തിലെത്തി തന്വങ്കി തമ്പുരാട്ടിയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പളളി, ബംഗളൂരു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായ ജെയ്ജോ ജോസഫ്, സുരേഷ് തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.